Quantcast

ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങൾ കാരണമാണ് പാര്‍ട്ടി വിട്ടത്: സുരേന്ദ്രൻ തരൂർ

പ്രവർത്തകർ ഇല്ലെങ്കിൽ പാർട്ടിയില്ല എന്നവർ തിരിച്ചറിയണമെന്നും സുരേന്ദ്രൻ തരൂർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 Jan 2025 1:27 AM GMT

Surendran Tharoor
X

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങൾ കാരണമാണ് താൻ പാർട്ടി വിട്ടതെന്ന് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുരേന്ദ്രൻ തരൂർ . ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കുറിച്ച് നിരവധി അഭിപ്രായങ്ങൾ പലരും പറഞ്ഞു . എന്നാൽ ഇതൊന്നും പരിഗണിച്ചില്ല . പ്രവർത്തകർ ഇല്ലെങ്കിൽ പാർട്ടിയില്ല എന്നവർ തിരിച്ചറിയണമെന്നും സുരേന്ദ്രൻ തരൂർ മീഡിയവണിനോട് പറഞ്ഞു .

പെരിങ്ങോട്ടുകുറിശിയിലെ ജനകീയ വികസന മുന്നണിയിലാണ് സുരേന്ദ്രൻ തരൂർ ചേർന്നത് . അതേസമയം ഇനി തങ്ങൾ ഒന്നിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് എ.വി ഗോപിനാഥും വ്യക്തമാക്കി.



TAGS :

Next Story