Quantcast

ശോഭാ സുരേന്ദ്രന് വീണ്ടും അവഗണന; ബിജെപി ദേശീയ നിർവാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല

കേരളത്തിൽ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും സമിതിയില്‍

MediaOne Logo

Web Desk

  • Updated:

    2021-10-07 08:24:10.0

Published:

7 Oct 2021 8:04 AM GMT

ശോഭാ സുരേന്ദ്രന് വീണ്ടും അവഗണന; ബിജെപി ദേശീയ നിർവാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയില്ല
X

ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി ദേശീയ നിർവാഹക സമിതി പുന:സംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും സമിതിയിലുണ്ട്.

പി.കെ.കൃഷ്ണദാസ്, ഇ.ശ്രീധരൻ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ദേശീയ നിർവാഹകസമിതിയിൽ 80 അംഗങ്ങളാണ് ഉള്ളത്.

നേരത്തേ സമിതിയിൽ ഉണ്ടായിരുന്ന ഒ. രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം എന്നിവരേയും ഒഴിവാക്കി. നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞു എന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് സമിതി പുനസംഘടിപ്പിച്ചത്.

TAGS :

Next Story