Quantcast

'എത്തിയത് ആംബുലൻസിൽ തന്നെ, തൃശൂർ റൗണ്ട് വരെ തന്റെ കാറിൽ വന്നു'- സുരേഷ് ഗോപിയെ തള്ളി ബിജെപി ജില്ലാ പ്രസിഡന്റ്

ആംബുലൻസിൽ പൂരനഗരിയിൽ എത്തിയിട്ടില്ലെന്നും എല്ലാം മായക്കാഴ്‌ചയാണെന്നുമായിരുന്നു സുരേഷ് ഗോപി ചേലക്കരയിൽ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    28 Oct 2024 2:47 PM

Published:

28 Oct 2024 2:40 PM

suresh gopi_bjp
X

തൃശൂർ: പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ്. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തത് കാരണം റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്, ഇതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു.

പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ വാസ്തവം പുറത്തുവരില്ലെന്നും, പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നും സുരേഷ് ഗോപി ചേലക്കരയിലെ എൻ.ഡി.എ കൺവെൻഷനിൽ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story