ബി.ജെ.പിക്ക് തലവേദനയായി വോട്ട് ചോര്‍ച്ച
പടിപടിയായി ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ദ്ധിക്കുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ കാഴ്ചയെങ്കില്‍ ഇത്തവണ അതും കുത്തനെ താഴേക്ക് വീണു
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കൊപ്പം വോട്ട് ചോര്‍ച്ചയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവുന്നു. പടിപടിയായി ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ദ്ധിക്കുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ കാഴ്ചയെങ്കില്‍ ഇത്തവണ അതും കുത്തനെ താഴേക്ക് വീണു. ഈ വോട്ടുകള്‍ ആരുടെ പെട്ടിയിലേക്ക് പോയെന്നതിനെ ചൊല്ലിയുള്ള വാഗ് വാദങ്ങളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഉയരും.
2016 നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം 14.93 ആയിരുന്നു. ഇത് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ നാല് ശതമാനത്തിലധികമാണ് അന്ന് കൂടിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15.53 ശതമാനമായി ഇത് ഉയര്‍ന്നു. പക്ഷേ രണ്ട് വര്‍ഷം രണ്ട് പിന്നിടുമ്പോള്‍ വോട്ട് ശതമാനം 11.35 ആയി കുറഞ്ഞു. അതായത് യാത്ര പത്ത് വര്‍ഷം പിന്നോ ട്ടെന്ന് വ്യക്തം. ഇതൊക്കം തന്നെയാണ് എ ക്ലാസ് മണ്ഡലങ്ങളിലെ പോലും അവസ്ഥ. നേമത്തും കോന്നിയിലും കഴക്കൂട്ടത്തും കാട്ടാക്കടയിലുമെല്ലാം മുന്‍ തിരഞ്ഞെടുപ്പിനേക്കാളും വോട്ട് കുറഞ്ഞു.
എല്ലാ ജില്ലകളിലും സമാനമായി വോട്ടുകള്‍ കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വോട്ട് ചോര്‍ച്ചയ്ക്ക് കൂടി നേതൃത്വം ഉത്തരം പറയേണ്ടിവരും. കോണ്‍ഗ്രസിന് ദുര്‍ബലമാക്കാന്‍ ബിജെപിക്ക് ജയസാധ്യതയില്ലാത്തിടത്ത് ആര്‍എസ്എസ് വോട്ട് മറിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. നേതൃത്വത്തിന്‍റെ ഏകോപനമില്ലായ്മയാണ് തിരിച്ചടിക്ക് കാരണമെന്നാണ് കെ.സുരേന്ദ്രനെ ലക്ഷ്യമിട്ട് മറുവിഭാഗത്തിന്‍റെ ആരോപണം.
Adjust Story Font
16