തൃശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്ത് എത്തിക്കും: കെ.മുരളീധരൻ
''വടകരയിൽ നിന്ന് മാറുന്നതിൽ പ്രയാസമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഏൽപ്പിച്ച ദൗത്യം സംതൃപ്തിയോടെയാണ് ഏറ്റടുക്കുന്നത്''
കോഴിക്കോട്: തൃശ്ശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തെത്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. വടകരയിൽ നിന്ന് മാറുന്നതിൽ പ്രയാസമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഏൽപ്പിച്ച ദൗത്യം സംതൃപ്തിയോടെയാണ് ഏറ്റടുക്കുന്നത്. വടകരയിൽ യുഡിഎഫ് ജയിക്കും. ഇത്തവണയും കേരളത്തിൽ രാഹുൽ ഗാന്ധി ഫാക്ടർ ഉണ്ടാകുമെന്നും മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.
''മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാകണമെന്നാണ് ആഗ്രഹം. എന്നാലെ ബി.ജെ.പി മൂന്നാം സ്ഥാനത്ത് എത്തൂ. ആ ലക്ഷ്യവുമായിട്ടാണ് പോരാടുന്നത്. വിജയിക്കുന്നതിന് പുറമെ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് അയക്കുകുകയും കേരളത്തിൽ ബി.ജെ.പിയുടെ ഭീഷണി എന്നന്നേക്കുമായി ഒഴിവാക്കുകയുമാണ് എന്റെ ലക്ഷ്യം''- മുരളീധരന്‍ പറഞ്ഞു.
മതേതര വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാകില്ല. എന്നും മതേതര കാഴ്ചപ്പാടുകളാണ് എന്നെ എന്നും നയിച്ചത്, വടകയരയിൽ കെ.കെ ശൈലജയെ പേടിക്കേണ്ട ആവശ്യമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Watch Video Report
Adjust Story Font
16