കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു

കണ്ണൂർ: പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ പാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
Next Story
Adjust Story Font
16