കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: എ.സി മൊയ്തീനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും
നേരത്തെ രണ്ടു പ്രാവശ്യം ഇ.ഡി നോട്ടീസ് നൽകിയിട്ടും എ.സി മൊയ്തീൻ ഹാജരായില്ല
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രി എ.സി മൊയ്തീനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീൻ മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.
ബാങ്കിൽ നിന്നും ബിനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അത്തരത്തിൽ ഒരു നിർദ്ദേശം നൽകിക്കൊണ്ട് എ.സി മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
നേരത്തെ വീട്ടിലെ റെയ്ഡിന് പിന്നാലെ മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളിലുമായുള്ള 28 ലക്ഷത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനും ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ എ.സി മൊയ്തീന്റെ ബിനാമിയാണെന്നാണ് ഇ.ഡി പറയുന്നത്.
Adjust Story Font
16