Quantcast

പുനരധിവാസ മേഖലയിൽ കരിമണൽ ഖനനം: കുടിയിറക്ക് ഭീഷണിയിൽ കുടുംബങ്ങൾ, സമരം കടുപ്പിക്കും

പ്രദേശവാസികൾ അറിയാതെ ചതിയിലൂടെയാണ് വില്ലേജിലെ ഭൂമി ഖനന പാട്ടത്തിനു കൈവശപ്പെടുത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .

MediaOne Logo

Web Desk

  • Published:

    17 Dec 2022 5:23 AM GMT

പുനരധിവാസ മേഖലയിൽ കരിമണൽ ഖനനം: കുടിയിറക്ക് ഭീഷണിയിൽ കുടുംബങ്ങൾ, സമരം കടുപ്പിക്കും
X

കൊല്ലം: കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് , കൊല്ലം കരുനാഗപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ കടുത്ത പ്രതിഷേധം നടത്തുമെന്ന് അയണിവേലിക്കുളങ്ങര സമരസമിതി. അയണിവേലിക്കുളങ്ങരയിലെ നിവാസികളെല്ലാം ജാതിമത കക്ഷിരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഐആർഇഎല്ലിന്റെ (ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്) ഖനനത്തിനെതിരെ പ്രതിഷേധിക്കും. ഖനനം ഒരുതരത്തിലും അയണിവേലിക്കുളങ്ങരയിൽ അനുവദിക്കില്ല. ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്നും സമരസമിതിയുടെ പ്രതിനിധി ജഗത്ജീവൻ ലാൽ പറഞ്ഞു.

2011 ജൂൺ 7നാണ് കരുനാഗപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം നമ്പർ 2267/ 2011 ആയി അയണിവേലിക്കുളങ്ങര നിവാസികളുടെ ഭൂമി രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഭൂവുടമകളെ അറിയിക്കാതെയാണ് രജിസ്‌ട്രേഷൻ നടത്തിയത്. പ്രദേശവാസികൾ ലോണെടുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ബാധ്യതാ സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ മാത്രമാണ് രജിസ്‌ട്രേഷൻ നടന്ന കാര്യവും തങ്ങളുടെ ഭൂമി ഗവർണറുടെ പേരിലാണെന്ന വസ്‌തുതയും അറിയുന്നത്.

ഇതിനെ തുടർന്നാണ് 12 വർഷങ്ങൾക്ക് മുൻപ് സമരസമിതി രൂപീകരിക്കുകയും വലിയ സമരങ്ങളുണ്ടാവുകയും ചെയ്‌തത്‌. സമരത്തെ തുടർന്ന് വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി സർക്കാർ 2011 ഡിസംബർ 6ന് ഒരു യോഗം ചേർന്നിരുന്നെങ്കിലും അതിൽ സമരസമിതി പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നില്ല. യോഗം നടന്ന തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നിൽ സമരസമിതി പ്രതിഷേധം നടത്തുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.

ശേഷം അയണിവേലിക്കുളങ്ങരയിലെ ഖനനം പൂർണമായി നിർത്തലാക്കുമെന്ന തരത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഭൂവുടമകൾക്ക് ലോണെടുക്കുന്നതിന് ബുദ്ധിമുട്ടില്ല എന്ന പുതിയൊരു ഉത്തരവ് പുറത്തുവന്നതല്ലാതെ മറ്റൊരു നടപടികളും ഉണ്ടായില്ല.

തുടർന്ന്, 2018ൽ അയണിവേലിക്കുളങ്ങരയിൽ ഖനനം നടത്തുന്നതിന് പാരിസ്ഥിതിക അനുമതിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഐആർഇഎൽ പുനഃരാരംഭിച്ചു. അന്നും കടുത്ത സമരങ്ങൾ നടത്തിയിരുന്നു. ആയിരത്തിലധികം ആളുകളാണ് അന്ന് പ്രതിഷേധത്തിൽ പങ്കാളികളായത്. ഇതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള നീക്കങ്ങളുമായി ഐആർഇഎൽ മുന്നോട്ട് പോകുന്നത്. പ്രദേശത്ത് ഒരു തരത്തിലും ഖനനം അനുവദിക്കില്ല. സമരസമിതിയുടെ നിലപാടിൽ മാറ്റമില്ലെന്നും ജഗത് ജീവൻ ലാലി പറഞ്ഞു.

അതേസമയം, അയണിവേലിക്കുളങ്ങര വില്ലേജിൽ ഖനനത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഖനനത്തിനായി മാറ്റിപ്പാർപ്പിച്ചവരും സുനാമി പുനരധിവാസ കോളനി താമസക്കാരും ഉൾപ്പടെയുള്ള പ്രദേശമാണിത്.

കരുനാഗപ്പള്ളി താലൂക്കിലെ അയണിവേലിക്കുളങ്ങര വില്ലേജിലെ നാലു വാർഡുകളിലായി 180 ഹെക്റ്റർ ഭൂമിയിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ IREL കരിമണൽ ഖനനത്തിന് തയാറെടുക്കുന്നത് . ഇതിനായി ചാവറ മിനറൽ ഡിവിഷനിൽ നിന്നുളള നീക്കം തുടങ്ങിയിട്ട് 12 വര്ഷങ്ങള് ആയെന്നു നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ അറിയാതെ ചതിയിലൂടെയാണ് വില്ലേജിലെ ഭൂമി ഖനന പാട്ടത്തിനു കൈവശപ്പെടുത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .

TAGS :

Next Story