'കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബോർഡിനെ ചുമതലപ്പെടുത്തി'; വൈദ്യുതിമന്ത്രി
'ചെയർമാൻ മാത്രമായല്ല ബോർഡ് ഒന്നാകെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്'
തിരുവനന്തപുരം: കെ.എസ്.ഇ.ബി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബോർഡിനെ ചുമതലപ്പെടുത്തിയെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി. 'കെ.എസ്.ഇ.ബി കമ്പനിയാണ്. ചെയർമാൻ മാത്രമായല്ല ബോർഡ് ഒന്നാകെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.അവർക്ക് പരിഹരിക്കാവുന്ന പ്രശ്‌നമാണ്. അവിടെ പരിഹരിച്ചില്ലെങ്കിലല്ലേ മന്ത്രി ഇടപെടേണ്ടതൊള്ളൂ. മുന്നണിയുടെ പൂർണ്ണ പിന്തുണയുള്ളത് കൊണ്ടാണ് നിൽക്കാൻ പറ്റുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും' മന്ത്രി പറഞ്ഞു.
'സർക്കാർ വന്ന ശേഷം വൈദ്യുത ഉൽപാദനം കൂടി. ചാർജ് വർധിപ്പിച്ച് മുന്നോട്ട് പോകാനാവില്ല. ചെലവ് ചുരുക്കി വൈദ്യുതി കൂടുതൽ ഉല്പാദിപ്പിക്കാനാണ് ശ്രമം.പതിനാലായിരം കോടിയായിരുന്നു ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നഷ്ടം. ഇപ്പോൾ പ്രവർത്തനം ലാഭത്തിലായി. ഈ സർക്കാർ വന്ന ശേഷം105 മെഗാവാട്ട് ഉല്പാദന വർധനവുണ്ടായെന്നും' മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16