Quantcast

ആംബുലൻസ് നൽകിയില്ലെന്ന് പരാതി; വയനാട് ആദിവാസി വായോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ

പട്ടികവർഗ വകുപ്പിനോടാണ് ആംബുലൻസ് ആവശ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    16 Dec 2024 1:14 PM

ആംബുലൻസ് നൽകിയില്ലെന്ന് പരാതി; വയനാട് ആദിവാസി വായോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ
X

വയനാട്: വയനാട് ആദിവാസി വായോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ. പട്ടികവർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് പരാതി.

എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഇന്നലെ 10 മണിയോടെയാണ് വായോധിക മരിച്ചത്. വൈകുന്നേരം നാല് വരേ ആംബുലൻസിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് പരാതി. പിന്നാലെയാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടു പോയത്. നടപടി ആവശ്യപ്പെട്ട് മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിനു മുന്നിൽ യുഡിഎഫ് പ്രതിഷേധിച്ചു

TAGS :

Next Story