Quantcast

കണ്ണൂരില്‍ ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ സ്ഫോടനം

സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്

MediaOne Logo

Web Desk

  • Published:

    30 Jan 2022 7:20 AM GMT

കണ്ണൂരില്‍ ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ സ്ഫോടനം
X

കണ്ണൂർ പയ്യന്നൂരിൽ ആർ.എസ്.എസ് പ്രാദേശിക നേതാവിന്‍റെ വീട്ടിൽ സ്ഫോടനം. പയ്യന്നൂർ ആലക്കാട്ട് ബിജുവിന്‍റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആലക്കാട്ട് ബിജു.

ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ബിജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് സൂചന. സ്ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണോ അതോ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തറിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആര്‍.എസ്.എസ് ശക്തികേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെയാണ് സ്ഫോടന വിവരം പുറത്തറിഞ്ഞത്. സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ബിജു ഇപ്പോള്‍ ജാമ്യത്തിലാണ്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.

TAGS :

Next Story