Quantcast

പുസ്തക വിവാദം; ഗൂഢാലോചന ആരോപിച്ച് യു. ആർ പ്രദീപ്

ചേലക്കരയിൽ മികച്ച വിജയം നേടുമെന്ന് യു. ആർ പ്രദീപ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    14 Nov 2024 7:13 AM GMT

പുസ്തക വിവാദം; ഗൂഢാലോചന ആരോപിച്ച് യു. ആർ പ്രദീപ്
X

തൃശൂർ: ഇ. പി ജയരാജനുമയി ബന്ധപ്പെട്ട പുസ്തക വിവാദത്തിൽ ഗൂഢാലോചനയുണ്ട് എന്ന് ആരോപിച്ച് ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു. ആർ പ്രദീപ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നത് ഗൂഢാലോചനയുടെ ഭാ​ഗമായി ആണ് എന്ന് യു. ആർ പ്രദീപ് പറഞ്ഞു. ഡിസി ബുക്സിലെ മറ്റ് കക്ഷികളിൽ പെടുന്നവർ ഈ വിഷയം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാം എന്ന് കരുതിയിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇ. പി ജയരാജൻ ഈ വിഷയം തള്ളിയതാണ്. വൈകാതെ ജനങ്ങളും ഈ വിവാദം തള്ളും. വാർത്ത കൃത്യമായി അറിയാത്തതുകൊണ്ട് ഇന്നലെ രാവിലെ ഒരു ആശങ്കയുണ്ടായിരുന്നു. എന്നാൽ പിന്നീട് അതെല്ലാം മാറി. ചേലക്കരയിൽ ഇത് പ്രതിഫലിക്കില്ല. പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാവില്ലെന്നും കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും പലരും വിളിച്ച് വോട്ട് തനിക്കണെന്ന് പറഞ്ഞിരുന്നു' എന്നും യു. ആർ പ്രദീപ് പറഞ്ഞു. 2016ൽ ലഭിച്ചതിനേക്കാൾ കൂടുതൽ ദൂരിപക്ഷം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



TAGS :

Next Story