ശബരിമലയിൽ ഡിസംബർ 25, 26 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം; സ്പോട്ട് ബുക്കിങ് 5000 പേർക്ക്
ഡിസംബർ 25ന് 50,000 പേർക്കും, 26ന് 60,000 പേർക്കും വിർച്വൽ ക്യൂ ബുക്കിങ് നടത്താൻ സാധിക്കും
പത്തനംതിട്ട: ശബരിമലയിൽ ഡിസംബർ 25, 26 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം. സ്പോട്ട് ബുക്കിങ് 5000 പേർക്കായി നിജപ്പെടുത്തി. ഡിസംബർ 25ന് 50,000 പേർക്കും, 26ന് 60,000 പേർക്കുമാണ് വിർച്വൽ ക്യൂ ബുക്കിങ് നടത്താൻ സാധിക്കുക. മണ്ഡലകാല മഹോത്സവവുമായി ബന്ധപ്പെട്ടാണ് തീരുമാനം.
25, 26 തീയതികളിൽ തീർത്ഥാടകരുടെ തിരക്ക് കൂടാൻ സാധ്യതയുള്ളത് കാരണമാണ് ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Next Story
Adjust Story Font
16