Quantcast

ബ്രഹ്മപുരം തീപിടിത്തം: നഗരസഭാ കൗൺസിലർ രേഖകൾ കൊണ്ടുപോയെന്ന് പരാതി

കോൺഗ്രസ് കൗൺസിലറായ എം.ജെ അരിസ്‌റ്റോട്ടിലിനെതിരെയാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    20 March 2023 1:01 PM

Published:

20 March 2023 1:00 PM

Brahmapuram fire complaint against congress councillor
X

Aristotle

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതിക്ക് നൽകാൻ തയ്യാറാക്കിയ രേഖകൾ കൗൺസിലർ കൊണ്ടുപോയെന്ന് പരാതി. കോൺഗ്രസ് കൗൺസിലറായ എം.ജെ അരിസ്‌റ്റോട്ടിലിനെതിരെയാണ് പരാതി. ടോണി ചമ്മണി മേയറായിരുന്നപ്പോൾ കരാർ നൽകിയ രേഖകൾ കൗൺസിലർ മാറ്റിയെന്നാണ് നഗരസഭയുടെ പരാതി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കോർപ്പറേഷനിലെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയാണ് അരിസ്റ്റോട്ടിൽ രേഖകൾ കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ തനിക്ക് നിയപരമായി എടുക്കാൻ പറ്റിയ രേഖകൾ മാത്രമാണ് കൊണ്ടുപോയതെന്നാണ് അരിസ്‌റ്റോട്ടിലിന്റെ വിശദീകരണം.

കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ അരിസ്റ്റോട്ടിലിനെതിരെ കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

TAGS :

Next Story