Quantcast

ബ്രഹ്മപുരം: തീ ഇന്ന് പൂർണമായി അണയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടം

തീ അണഞ്ഞാലും നഗരത്തിലെ പുക നിയന്ത്രിക്കാനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-03-10 01:27:28.0

Published:

10 March 2023 12:51 AM GMT

ബ്രഹ്മപുരം: തീ ഇന്ന് പൂർണമായി അണയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടം
X

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ, ഇന്നത്തോടെ പൂര്‍ണമായും അണയ്ക്കാനാകുമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രിയിലും തുടര്‍ന്ന പ്രവര്‍ത്തനങ്ങൾ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് വിലയിരുത്തും. തീ അണഞ്ഞാലും നഗരത്തിലെ പുക നിയന്ത്രിക്കാനാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

തീപിടിത്തവും പുകയും തുടരുന്നത് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. വിവിധ സേനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങൾ പുലര്‍ച്ചയിലും തുടര്‍ന്നിരുന്നു. ഏകോപനം ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങൾക്ക് വേഗം പകരുകയാണ് പുതിയ ജില്ലാ കളക്ടറുടെ പ്രധാന ദൌത്യം.

തീ അണയ്ക്കാനാകുമെന്ന് പറയുമ്പോഴും ആശങ്ക നഗരത്തിൽ തുടരുന്ന പുകയാണ്. സമീപ ജില്ലകളിലേക്കും പടര്‍ന്ന പുക ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നതാണ് അലട്ടുന്ന പ്രശ്നം. തീ കത്തൽ പ്രശ്നം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും.

ജില്ലാ കളക്ടര്‍, കോര്‍പറേഷൻ സെക്രട്ടറി അടക്കമുള്ളവരെ കോടതി വിളിച്ചു വരുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നത്തെ കോടതി ഇടപെടലും നിര്‍ണായകമാകും.







TAGS :

Next Story