Quantcast

പേരാമ്പ്ര ബി.ജെ.പിയിലെ കൈക്കൂലി വിവാദം; അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു

ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്റെ പെട്രോൾ പമ്പിനെതിരായ സമരം അവസാനിപ്പിക്കാൻ നേതാക്കൾ പണം വാങ്ങിയെന്നാണ് പരാതി.

MediaOne Logo

Web Desk

  • Published:

    11 Jan 2023 6:18 AM GMT

പേരാമ്പ്ര ബി.ജെ.പിയിലെ കൈക്കൂലി വിവാദം; അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു
X

കോഴിക്കോട്: പേരാമ്പ്രയിലെ ബി.ജെ.പി നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്റെ പെട്രോൾ പമ്പിനെതിരായ സമരം അവസാനിപ്പിക്കാൻ നേതാക്കൾ പണം വാങ്ങിയെന്നാണ് പരാതി.

പെട്രോൾ പമ്പിലെത്തി ബി.ജെ.പി നേതാക്കൾ പണം വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ശബ്ദരേഖയും പ്രജീഷ് പുറത്തുവിട്ടിരുന്നു. കല്ലോട് പ്രജീഷ് ഒരു പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. അവിടെ മണ്ണിടിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറി മോഹനൻ അടക്കമുള്ളവർ ആവശ്യപ്പെട്ടത്.

ദേവർകോവിലിൽ പ്രജീഷിന് മറ്റൊരു പെട്രോൾ പമ്പുണ്ട്. ബി.ജെ.പി നേതാക്കൾ ഇവിടെയെത്തി 1,10,000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പ്രജീഷ് പുറത്തുവിട്ടത്. അതിനിടെ ഇന്നലെ പേരാമ്പ്രയിലെ മണ്ഡലം ഭാരവാഹികളുടെ യോഗം നടക്കുന്നതിനിടെ കൈക്കൂലി വാങ്ങുന്നവർക്കെതിരെ നടപടി ആവാശ്യപ്പെട്ട് പ്രവർത്തകർ എത്തിയതോടെ യോഗം കയ്യാങ്കളിയിൽ കലാശിച്ചു. ഇത് സംബന്ധിച്ചും അന്വേഷണ സമിതി പരിശോധിക്കും.

TAGS :

Next Story