Quantcast

കഞ്ചാവ് കേസ് പ്രതിയിൽ നിന്നും കൈക്കൂലി; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

സിഐ, എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്, കൈക്കൂലി ആവശ്യപ്പെട്ടത് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ

MediaOne Logo

Web Desk

  • Updated:

    2022-05-31 12:35:19.0

Published:

31 May 2022 6:03 PM IST

കഞ്ചാവ് കേസ് പ്രതിയിൽ നിന്നും കൈക്കൂലി; മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
X

കണ്ണൂർ: കഞ്ചാവ് കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. പഴയങ്ങാടി സി ഐ ഇ എം രാജഗോപാലൻ, എസ് ഐ ജിമ്മി, പയ്യന്നൂർ ഗ്രേഡ് എസ് ഐ ശാർങധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നോർത്ത് സോൺ ഐ ജി അശോക് യാദവ് ആണ് മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തത്

ഇടനിലക്കാരൻ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു. മെയ് 24ന് നടന്ന സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷിക്കാൻ പയ്യന്നൂർ ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.

TAGS :

Next Story