Quantcast

സ്വകാര്യ ബസ് സമരം പിൻവലിച്ചു

നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചർച്ച നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-03-27 07:03:41.0

Published:

27 March 2022 6:02 AM GMT

സ്വകാര്യ ബസ് സമരം പിൻവലിച്ചു
X

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്.

നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചർച്ച നടത്തിയത്. ബസ് സമരത്തെ തുടർന്ന് മലബാർ മേഖലയിലടക്കം വലിയ യാത്രാക്ലേശം ഉണ്ടായിരുന്നു.

30ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ നിരക്ക് വർധന അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധന, ടാക്‌സ് ഇളവ് നൽകൽ തുടങ്ങിയ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചെന്നും ബസ് ഉടമകൾ പറഞ്ഞു.

TAGS :

Next Story