Quantcast

5 കോടി കുടിശ്ശിക; എം.വി.ഡിക്കുള്ള സേവനം നിര്‍ത്തി സി-ഡിറ്റ്, ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയിൽ

മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ

MediaOne Logo

Web Desk

  • Published:

    20 Aug 2024 5:16 AM GMT

C-DIT stopped facility management services due to arrears of service dues for nine months, motor vehicle department(MVD) offices in crisis
X

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ. ഒന്‍പത് മാസത്തെ സേവനത്തുക കുടിശ്ശികയായതോടെ എം.വി.ഡിക്കുള്ള ഫെസിലിറ്റി മാനേജ്മെന്‍റ് സേവനങ്ങള്‍ സി-ഡിറ്റ് നിര്‍ത്തി ജീവനക്കാരെ പിന്‍വലിച്ചു. എം.വി.ഡി ഓഫിസുകളിലെ കംപ്യൂട്ടറും ഇന്റര്‍നെറ്റ് സേവനങ്ങളും തകരാറിലായാല്‍ ശരിയാക്കാന്‍ പോലും ഇനി ആളില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള തുക സി-ഡിറ്റിന് അടക്കാത്തത് ഇക്കഴിഞ്ഞ പെബ്രുവരിയില്‍ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എം.വി.ഡി ഓഫിസുകള്‍ സ്തംഭിക്കുമെന്ന സ്ഥി വന്നതോടെ 2023 നവംബര്‍ വരെയുള്ള കുടിശ്ശിക മോട്ടോര്‍ വാഹനവകുപ്പ് അടച്ചുതീര്‍ത്തു. ഇനി ഒന്‍പത് മാസത്തെ തുകയായ അഞ്ചു കോടി രൂപ നല്‍കാന്‍ ബാക്കി കിടക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് എം.വി.ഡിക്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങളും സി-ഡിറ്റ് നിര്‍ത്തിയത്.

കുടിശ്ശിക തീര്‍ക്കണമെന്ന് കാണിച്ച് പല തവണ എം.വി.ഡിക്ക് കത്തയച്ചെങ്കിലും തീരുമാനമില്ലാതെ നീണ്ടതോടെയാണ് ഈ മാസം 17ന് ജീവനക്കാരെ ഉള്‍പ്പെടെ സി-ഡിറ്റ് പിന്‍വലിച്ചത്.

Summary: C-DIT stopped facility management services due to arrears of service dues for nine months, motor vehicle department offices in crisis

TAGS :

Next Story