Quantcast

'20 ശതമാനം അനർഹർ'; സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേടെന്ന് സി.എ.ജി റിപ്പോർട്ട്

സർക്കാർ ജീവനക്കാർക്കും സർക്കാർ പെൻഷൻകാർക്കും ക്രമരഹിതമായി പെൻഷൻ നൽകിയെന്നും റിപ്പോര്‍ട്ടിലുണ്ട്

MediaOne Logo

Web Desk

  • Published:

    14 Sep 2023 8:51 AM GMT

CAG report that there is irregularity in the distribution of social security pension,CAG report ,kerala niyamasabha,സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേടെന്ന് സി.എ.ജി റിപ്പോർട്ട്, സാമൂഹ്യ സുരക്ഷാ പെൻഷൻ ,സി.എ.ജി റിപ്പോർട്ട്
X

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനിൽ വിമര്‍ശനവുമായി സി.എ.ജി റിപ്പോർട്ട്. പെൻഷൻ പ്രതിമാസം വിതരണം ചെയ്യാത്തത് ഉദ്ദേശത്തെ പരാജയപ്പെടുത്തിയെന്നും സർവേയിൽ 20 ശതമാനം അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയെന്നും സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നു.

തെറ്റായ ബിൽ പ്രോസസിങ്ങ് കാരണം അർഹരായവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടു, സർക്കാർ ജീവനക്കാർക്കും സർക്കാർ പെൻഷൻകാർക്കും ക്രമരഹിതമായി പെൻഷൻ നൽകി, പെൻഷൻ കമ്പനിയുടെ ഫണ്ട് ശേഖരണത്തിലും വിതരണത്തിലും സുതാര്യതയില്ല, കരാറുകാർക്ക് അനർഹമായ ആനുകൂല്യം നൽകി തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

വിദേശ മദ്യ ലൈസൻസ് കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടമുണ്ടായെന്നും നികുതി ഈടാക്കുന്നതിലെ പിഴവ് കാരണം 72.98 കോടിയുടെ നഷ്ടമുണ്ടായതെന്നും സി.എ.ജി റിപ്പോർട്ടില്‍ പറയുന്നു. യോഗ്യരായ 25000ത്തിലധികം ഗുണഭോക്താക്കൾക്ക് പെൻഷൻ നിരസിച്ചു, 75 വയസ് തികയുന്നതിന് മുൻപ് പെൻഷൻ വർധിപ്പിച്ചു നൽകി, മരണമടഞ്ഞ ഗുണഭോക്താക്കൾക്കും പെൻഷൻ കൈമാറി, തദ്ദേശ സെക്രട്ടറിമാരുടെ സാക്ഷ്യപത്രം ഇല്ലാതെ പലപ്പോഴും പെൻഷൻ അനുവദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫണ്ട് ശേഖരണത്തിലും വിനിയോഗത്തിലും സുതാര്യതയില്ലെന്നും അയോഗ്യരായവർക്ക് പണം നൽകിയതിനാൽ തിരിച്ചുപിടിക്കേണ്ടി വന്നത് 4.08 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


TAGS :

Next Story