Quantcast

കോഴിക്കോട് എൻ.ഐ.ടിയിൽ വിശ്വേശ്വരയ്യ സ്‌കീമിന് കീഴിലുള്ള പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക.

MediaOne Logo

Web Desk

  • Published:

    22 Sep 2023 10:45 AM GMT

calicut nit phd programme admission
X

കോഴിക്കോട്: കാലിക്കറ്റ് എൻ.ഐ.ടിയിൽ വിശ്വേശ്വരയ്യ സ്‌കീമിന് കീഴിലുള്ള പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഴുവൻ സമയ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികളാണ് നടത്തുന്നത്.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനിയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലായി നാല് ഒഴിവുകളാണ് 2023-24 വർഷത്തിൽ നിലവിലുള്ളത്. താൽപര്യമുള്ള വിദ്യാർഥികൾക്ക്‌ ഒക്ടോബര് നാലിന്‌ രാവിലെ 9.00 ന് കോഴിക്കോട് എൻ.ഐ.ടി. യിൽ നടക്കുന്ന സെലക്ഷൻ പ്രോസസ്സിൽ പങ്കെടുക്കാം. അതത് ഡിപ്പാർട്മെന്റുകളിൽവച്ചായിരിക്കും വാക്-ഇൻ സെലക്ഷൻ നടക്കുക.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് സന്ദർശിക്കുക: www. https://nitc.ac.in/noticeboard/admissions അല്ലെങ്കിൽ പി ജി അഡ്മിഷൻ വിഭാഗം ചെയർപേഴ്സൺ ആയ പ്രൊഫ.എ വി.ബാബു (0495- 2286119)-മായി ബന്ധപ്പെടുക. വിശ്വേശ്വരയ്യ പി.എച്ച്.ഡി പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് http://phd.digitalindiacorporation.in സന്ദർശിക്കുക.

TAGS :

Next Story