Quantcast

'നായയെ പട്ടിയെന്ന് വിളിച്ചു'; ഹരിത കർമ്മ സേനാംഗത്തെ നായയെ വിട്ട് കടിപ്പിച്ചതായി പരാതി

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ചാഴൂർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നായയെ വിട്ട് കടിപ്പിച്ചു എന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    8 Feb 2024 3:16 PM GMT

dog, Harita Karma Sena, latest malayalam news, നായ, ഹരിത കർമ്മ സേന, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തൃശ്ശൂർ: മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗത്തെ നായയെ വിട്ട് കടിപ്പിച്ചതായി പരാതി. ചാഴൂർ സ്വദേശിനി പ്രജിതയാണ് പരാതി നൽകിയത്.


പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ചാഴൂർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നായയെ വിട്ട് കടിപ്പിച്ചു എന്നാണ് പരാതി. നായയെ 'പട്ടി' എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ യുവതി പ്രജിതയെ മർദിക്കുകയും ചെയ്തു.


പഞ്ചായത്ത് അംഗങ്ങളെത്തി പ്രജിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കാനുള്ള നീക്കത്തിലാണ്. നേരത്തെയും ഹരിത കർമ സേന അംഗങ്ങൾക്കെതിരെ സമാന രീതിയിൽ അക്രമം ഉണ്ടായിട്ടുണ്ടെന്നാണ് പരാതി.



TAGS :

Next Story