'ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം,മുഖ്യമന്ത്രിയുടേത് മുന്നറിയിപ്പ്'; എം.വി ഗോവിന്ദന്‍
'കഴിഞ്ഞ ദിവസം ഞാനും ജാവഡേക്കറിനെ കണ്ടിരുന്നു,. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്'
കണ്ണൂര്‍ : ഇ.പി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു എന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ് മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ. 'ഇനി താൻ പ്രത്യേകമായി പറയണ്ട കാര്യമില്ല. ഇ.പിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് എല്ലാ ആയുധങ്ങളും ഒരുക്കി വച്ചിരിക്കുകയാണ്'. എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ന് വരെ ആയുസുള്ള പ്രചാരവേല മാത്രമാണിത്.
ജയരാജന്‍ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. 'ആരെയെങ്കിലും കാണുന്നതിൽ പ്രശ്നമില്ല. കഴിഞ്ഞ ദിവസം ഞാനും ജാവഡേക്കറിനെ കണ്ടിരുന്നു. വരുന്ന വഴിക്ക് അദ്ദേഹം അവിടെയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ കണ്ടു എന്നു പറയേണ്ട വല്ല കാര്യവുമുണ്ടോ? എനിക്ക് പരിചയമുള്ള ആളല്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്. പല ആളുകളും അങ്ങനെ വരും,കാണും. അതുകൊണ്ട് അതാണ് ഇതിന്‍റെ തെളിവെന്ന് പറയാനാകുമോ '?.. ഗോവിന്ദന്‍ പറഞ്ഞു. പാർട്ടിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും നിരന്തരം കടന്നാക്രമണം നടക്കുകയാണ്. അതിനെ തള്ളിക്കളയണം.. വ്യക്തിപരമായ സൗഹൃദമല്ല, രാഷ്ട്രീയവും നിലപാടുമാണ് ഇവിടെ വളരെ പ്രധാനപ്പെട്ടത്'. അദ്ദേഹം പറഞ്ഞു.
Adjust Story Font
16