Quantcast

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിൻറെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2022-03-28 15:47:41.0

Published:

28 March 2022 2:34 PM GMT

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെയും ചോദ്യം ചെയ്യും
X

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ നാളെയും ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്ത ശേഷം ദിലീപിനെ അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ഇന്നത്തെ ചോദ്യം ചെയ്യലിൽ ദിലീപ് നിഷേധിച്ചതായാണ് വിവരം.ദിലീപ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത് പറഞ്ഞു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിൻറെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും അന്വേഷണ സംഘത്തിന് വ്യക്തത വരുത്താനുണ്ടായിരുന്നു. ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണത്തിൻറെ ഭാഗമായി ഇതാദ്യമായാണ് ദിലീപ് അന്വേഷഷണ സംഘത്തിന് മുന്നിലെത്തിയത്. ഇന്ന് രാവിലെ 11.20ന് ആണ് ദിലീപ് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരായത്. തുടരന്വേഷണത്തിൽ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ദിലീപ് ഉത്തരം നൽകേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഈ ദൃശ്യം ദിലീപിൻറെ കൈവശമെത്തിയിട്ടുണ്ടോ എന്നതാണ് ഇതിൽ ആദ്യത്തേത്.വിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നതാണ് രണ്ടാമതായി അറിയാനുള്ളത്. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിൻറെ അഭിഭാഷകർ കൂറ്മാറാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് ആവർത്തികുന്ന ദിലീപ് എന്തിനാണ് സാക്ഷികളെ സ്വീധീനിക്കുന്നതെന്നതാണ് ചോദ്യം.

മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപ് വിചാരണ കോടതിയെ അറിയിച്ചത്. എന്നാൽ ദിലീപിന് സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പടവട്ടം കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിൻറെ വീട്ട് ജോലിക്കാരൻ ദാസനും ഇത് സംബന്ധിച്ച നിർണ്ണായക മൊഴി നൽകി. ഇതൊടൊപ്പം ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിലെ നിർണ്ണായക രേഖകളാണ് ഇക്കാര്യത്തിലും ദിലീപ് നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വിഭിന്നമായ കണ്ടെത്തലുകളാണുള്ളത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചിരുന്നില്ല. നടിയെ ആക്രമിച്ച കേസിലും നിയമോപദേശം തേടിയാകും ദിലീപ് എത്തുക എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസിൽ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ പരമാവധി വിവരങ്ങൾ ശേഖരിച്ച് വിട്ടയക്കുകയാകും അന്വേഷണ സംഘം ചെയ്യുക.

TAGS :

Next Story