Quantcast

പി. ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധം; 30 പിഡിപി പ്രവർത്തകർക്കെതിരെ കേസ്

മഅ്ദനിക്ക് എതിരായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ജയരാജന്റെ പുസ്തകം കത്തിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Oct 2024 4:15 AM GMT

case against pdp workers
X

കോഴിക്കോട്: പി. ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ചതിൽ 30 പിഡിപി പ്രവർത്തകർക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സമുണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് കേസെടുത്തത്.

പി. ജയരാജന്റെ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ഹാളിന് പുറത്ത് പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചത്. പുസ്തകത്തിൽ അബ്ദുന്നാസർ മഅ്ദനിയുടെ ആദ്യാകല പ്രസംഗങ്ങൾ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചുവെന്നതടക്കമുള്ള പരാമർശങ്ങൾ ഉണ്ട്. ഇതിനെതിരെയാണ് പിഡിപി പ്രവർത്തകർ പുസ്തകം കത്തിച്ച് പ്രതിഷേധിച്ചത്.

TAGS :

Next Story