കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരന് ജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരന് ജാതി വിവേചനം നേരിട്ടതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കൊച്ചിൻ ദേവസ്വം കമ്മീഷണറോടും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറോടും കമ്മീഷൻ നിർദേശിച്ചു.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴി നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് മാറ്റിയിരുന്നു. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി.എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.
ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടു നിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം. .
അതേസമയം,തിരുവനന്തപുരം:കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ ദേവസ്വം ബോർഡിനും തന്ത്രിമാർക്കുമെതിരെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ. ജാതിവിവേചനം കാണിച്ച തന്ത്രിമാരെയാണ് മാറ്റേണ്ടതെന്ന് അഡ്വ. കെ.ബി മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു.ബാലുവിനെ മാറ്റിയ വിവരം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിച്ചിട്ടില്ല. ദേവസ്വം ബോർഡ് അതിന് കീഴ്‍പ്പെടാൻ പാടില്ലാത്തതായിരുന്നു.ജാതി അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ നിർത്തലാക്കണമെന്നും ജാതി വിവേചനം തന്നെയാണ് മാറ്റാൻ കാരണം എന്ന് മനസ്സിലാക്കുന്നെന്നും കെ.ബി മോഹൻദാസ് പ്രതികരിച്ചു.
Adjust Story Font
16

