Quantcast

'വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ശ്രമം, ജാതി വിവേചനം നടന്നുവെന്നത് കുപ്രചാരണം മാത്രം'; കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി

''ആരാധനാ സ്വാതന്ത്ര്യo, ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണം എന്നിവക്കായി നിയമനടപടി സ്വീകരിക്കും''

MediaOne Logo

Web Desk

  • Updated:

    2025-03-11 07:17:02.0

Published:

11 March 2025 12:44 PM IST

udalmanikyam, caste discrimination,kerala ,latest malayalam news,news updates malayalam,കേരള,കൂടല്‍മാണിക്യം ക്ഷേത്രം,ജാതിവിവേചനം
X

തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള പ്രചാരണം നടക്കുന്നതായി കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്. ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ തൽപ്പരകക്ഷികൾ പ്രചാരണം നടത്തുന്നു.

5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്നയാളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ട ഭരണസമിതിയുടെ നടപടി അംഗീകരിക്കാനാവില്ല. ആരാധനാ സ്വാതന്ത്ര്യo, ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണം എന്നിവക്കായി നിയമനടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് വാർത്താക്കുറിപ്പിൽ അറിയിച്ചു...

നിയമസഭ പാസാക്കിയ നിയമങ്ങളും ദേവസ്വം ചട്ടങ്ങളും ലംഘിച്ചാണ് കഴക നിയമനം നടത്തിയത്. തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലർ. ഹിന്ദു ഏകീകരണത്തെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.

TAGS :

Next Story