Quantcast

അരിയിൽ ഷുക്കൂർ വധം: മാതാവിനെക്കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി

കുറ്റവിമുക്തരാക്കണമെന്ന് പി. ജയരാജന്റെയും ടി.വി രാജേഷിന്റെയും ആവശ്യത്തിൽ എതിർപ്പറിയിച്ച് ആതിഖ

MediaOne Logo

Web Desk

  • Updated:

    2023-06-03 09:10:56.0

Published:

3 Jun 2023 8:03 AM GMT

അരിയിൽ ഷുക്കൂർ വധക്കേസില്‍ മാതാവിനെക്കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി
X

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവ് ആതിഖയെക്കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി. കേസിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആതിഖ സമർപ്പിച്ച ഹരജി കോടതി അംഗീരിച്ചു.

കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ഷുക്കൂറിന്റെ മാതാവിനെക്കൂടി കേൾക്കുക. കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ എതിർപ്പുണ്ടെന്ന് ആതിഖ അറിയിക്കുകയായിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് മാതാവിിന് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫ് നേതാവുമായിരുന്ന അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.

Summary: CBI court to hear mother Atiqa Ariyil Shukoor murder case

TAGS :

Next Story