Quantcast

കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന്

കുട്ടിയെ തട്ടിക്കൊണ്ടുപോകുംമുൻപ് വാഹനം സമീപപ്രദേശങ്ങളിൽ കറങ്ങുന്ന കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    30 Nov 2023 8:29 AM GMT

Kollamchildkidnap, CCTVfootages, Asramammaidan
X

കൊല്ലം: ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോകുംമുൻപ് വാഹനം സമീപപ്രദേശങ്ങളിൽ കറങ്ങുന്ന കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും മീഡിയവണ്ണിന് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മൂന്നുദിവസം മുമ്പ് വാഹനം പള്ളിക്കൽ-മൂതല റോഡിലൂടെ കടന്നുപോയത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവദിവസവും അതിന് മുൻപുള്ള പല ദിവസങ്ങളിലും കാർ പ്രദേശത്തു ചുറ്റുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ ആശ്രാമം മൈതാനിയിൽ എത്തിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നിട്ടുള്ളത്. ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ശേഷം കുട്ടിയെ ഒക്കത്ത് ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14നാണു കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത്.

നവംബർ 24, ഉച്ചയ്ക്ക് 2.31 വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാർ പള്ളിക്കൽ-മൂതല റോഡിലൂടെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. തട്ടിക്കൊണ്ടു പോകലിന് മൂന്നു ദിവസം മുൻപത്തേതാണു ദൃശ്യങ്ങൾ. KL 04 AF 32 39 നമ്പർ കാർ പള്ളിക്കൽ മൂതല റോഡിലൂടെ പല ദിവസങ്ങളിലും കടന്നുപോയി.

കല്ലുവാതുക്കൽ ദിശയിലേക്കാണ് കാറിന്റെ സഞ്ചാരം. ഈ മേഖലയിലെ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ആളുകൾക്ക് മാത്രമേ ഈ വഴി ഉപയോഗിക്കാൻ കഴിയൂ എാണ് വിലയിരുത്തൽ. പൊലീസ് ഈ മേഖലയിലെ വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. വക്രിമിനൽ സംഘം ഓയൂർ പള്ളിക്കൽ മേഖലകൾ നേരത്തെ തന്നെ കേന്ദ്രീകരിച്ചിരുന്നുവെന്ന സംശയം ബലപ്പെടുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ.

അതിനിടെ, സംഭവത്തിൽ നാലാം ദിവസവും തെളിവൊന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടിനിൽക്കുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. കുട്ടി ആശുപത്രിയിൽ തന്നെ തുടരുകയാണ്. അന്വേഷണം വഴിതെറ്റിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തക ശ്രമിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.

Summary: MediaOne got the CCTV footages of the abducted child from Kollam's Oyoor being brought to the Asramam maidan

TAGS :

Next Story