'സിനിമയിലെ വയലൻസിന് ഉത്തരവാദി സെൻസർ ബോർഡ്: സൂചന പണിമുടക്ക് ഉടനില്ല; ചർച്ചകൾക്ക് തയ്യാർ': ഫിലിംചേംബർ
സിനിമാ മേഖല പ്രതിസന്ധിയിലാണെന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നും പ്രതിനിധികൾ

കൊച്ചി: സിനിമമേഖലയുമായി ബന്ധപ്പെട്ട സൂചന പണിമുടക്ക് ഉടൻ ഉണ്ടാകില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. സാംസ്കാരിക മന്ത്രിയുമായി ചർച്ച ഈ മാസം നടക്കുമെന്നും അതിന് ശേഷം അനുഭാവപൂർണമായ സമീപനം ഇല്ലെങ്കിൽ തീരുമാനം പിന്നീട് എടുക്കുമെന്നും ചർച്ചക്കുശേഷം ഫിലിംചേംബർ മാധ്യമങ്ങളോട് പറഞ്ഞു.
വയലൻസ് ഉള്ള സിനിമകൾ സമൂഹത്തെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ, സിനിമയിലെ ആക്രമണ രംഗങ്ങൾ നിയന്ത്രിക്കേണ്ടത് സെൻസർ ബോർഡാണെന്നും എന്തൊക്കെ വേണം, എന്തൊക്കെ വേണ്ട എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം അവർക്കാണെന്നും സംഘടന പ്രതികരിച്ചു. സിനിമ മേഖലയിലെ ലഹരിയിൽ നിയമപരമായ നടപടി എടുക്കട്ടെയെന്നും ഫിലിം ചേംബർ പ്രതിനിധികൾ കൂട്ടിച്ചേർത്തു.
അതേസമയം, സിനിമാ മേഖല പ്രതിസന്ധിയിലാണെന്നും സിനിമാ വ്യവസായത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.
Adjust Story Font
16