Quantcast

സെൻസസിന്റെ പ്രാരംഭ നടപടികളുമായി കേന്ദ്രസർക്കാർ; ജാതി സെൻസസും ഉൾപ്പെടുത്തും

2021ൽ ആരംഭിക്കേണ്ടിയിരുന്ന സെൻസസിനാണ് സർക്കാർ ഇപ്പോൾ തുടക്കം കുറിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും.

MediaOne Logo

Web Desk

  • Updated:

    2024-09-16 08:25:10.0

Published:

16 Sep 2024 7:57 AM GMT

caste census
X

ന്യൂഡല്‍ഹി: ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. ജാതി സെൻസസ് കൂടി നടത്താനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. 2021ൽ ആരംഭിക്കേണ്ടിയിരുന്ന സെൻസസിനാണ് സർക്കാർ ഇപ്പോൾ തുടക്കം കുറിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും.

കോവിഡ് മൂലം നീണ്ടുപോയ സെൻസസ് നടത്താനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ജാതി സെൻസസിനായുള്ള സമ്മർദം എൻഡിഎ ഘടകകക്ഷികളിൽ നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ സെൻസസിൽ ഉൾപ്പെടുത്തും. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതൻ റാം മാഞ്ചി എന്നിവരാണ്, ജാതി സെൻസസിനായി വാദിക്കുന്നത്.

കണക്ക് പുറത്തു വിടില്ല എന്ന വ്യവസ്ഥ ഉൾപ്പെടുത്താമെങ്കിൽ ജാതി കണക്കെടുപ്പ് നടത്താമെന്ന നിലയിലേക്ക് ആർഎസ്എസ് അയയുകയും ചെയ്തതോടെയാണ് ജാതി സെൻസസിന് കൂടി കളമൊരുങ്ങിയത്. ജാതി സെൻസസ് വാഗ്ദാനം 'ഇൻഡ്യ സഖ്യം' പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. 2021 ഫെബ്രുവരി 9 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ കണക്കെടുപ്പ് നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

2011ലെ സെൻസസിലെ കണക്കുകളാണ് സർക്കാർ പദ്ധതികൾക്ക് ഇപ്പോഴും ആധാരമാക്കുന്നത്. ജാതി സെൻസസിനു ശേഷമുള്ള മണ്ഡല പുനർനിർണയം കൂടി നടത്തിയതിനു ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. ജാതി സെൻസസിൽ തട്ടി നിലച്ചുപോയ സെൻസസിനാണ് പുതുജീവൻ വയ്ക്കുന്നത്.

TAGS :

Next Story