Quantcast

'തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചു'; തിരു.സിറ്റി പൊലീസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പിന്നിൽ അതൃപ്തി

'സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്‌ പ്രകാശന ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും പങ്കെടുത്തില്ല'

MediaOne Logo

Web Desk

  • Published:

    4 July 2024 3:14 AM GMT

തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചു; തിരു.സിറ്റി പൊലീസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പിന്നിൽ അതൃപ്തി
X

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നിൽ സർക്കാരിന്‍റെ അതൃപ്തി. സി.എച്ച് നാഗരാജുവിനെ മാറ്റി ജി സ്പർജൻ കുമാറിനെ കൊണ്ടുവന്നത് 'അഡ്വൈസറി' നോട്ട് വരെയിറക്കിയ ശേഷമാണ്.

നാഗരാജു തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചെന്നും ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണമുണ്ടായിട്ടും ഡി.സി.പിയെയാണ് അയച്ചതെന്നും 'അഡ്വൈസറി' നോട്ടിലുണ്ട്. അഡ്വൈസറി നോട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്‌ പ്രകാശന ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും പങ്കെടുത്തില്ല. വിദ്യാഭ്യാസ മന്ത്രിയെ വീടിന് മുന്നിൽ കെ.എസ്.യു ക്കാർ തടഞ്ഞതിൽ സുരക്ഷാ വീഴ്ചയെന്നുമാണ് സർക്കാറിന്‍റെ വിലയിരുത്തൽ.


TAGS :

Next Story