Quantcast

വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; കെ.വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തൽ

വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-01-23 04:19:10.0

Published:

23 Jan 2024 2:23 AM GMT

forgery case, K Vidya, K Vidyacase,forgery case,SFI,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കെ.വിദ്യ,വ്യാജരേഖാക്കേസ്,എസ്എഫ്ഐനേതാവ്
X

കാസര്‍കോട്: എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖ ചമച്ച കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് കരിന്തളം കോളജിൽ താത്കാലിക അധ്യാപിക നിയമനത്തിന് വേണ്ടിയാണ് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത്. വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി.


TAGS :

Next Story