'ചെയ്തത് തെറ്റ് തന്നെ, രക്ഷപ്പെടണമെന്നില്ല'; കുറ്റസമ്മതമൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര
അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്.
കുറ്റസമ്മതമൊഴി എടുക്കാൻ വേണ്ടിയാണ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. 'ചെയ്തത് തെറ്റ് തന്നെയാണ്. രക്ഷപ്പെടണമെന്നില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല' എന്ന് ചെന്താമര പറഞ്ഞു.
Next Story
Adjust Story Font
16