Quantcast

പച്ചക്കറിക്ക് പിന്നാലെ ചിക്കനും മീനിനും തീവില; താളം തെറ്റി കുടുംബ ബജറ്റ്

ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    29 Jun 2023 2:06 AM GMT

fish kerala
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്‍റെയും കോഴിയിറച്ചിയുടെയും വിലക്കയറ്റം കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്നു. ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്.

മലയാളികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ് മീനും ചിക്കനും. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന്‍റെ വരവ് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന കേടായ മത്സ്യങ്ങള്‍ വരുന്നത് പിടികൂടിയതോടെ മത്സ്യത്തോടിനുള്ള താത്പര്യം തത്കാലത്തേക്ക് കുറച്ചു മലയാളികള്‍. കിട്ടുന്ന മത്സ്യത്തിനാണെങ്കില്‍ തൊട്ടാല്‍ പൊളളുന്ന വിലയും.

വിലക്കയറ്റം കാരണം മീന്‍ വാങ്ങാതെ ആളുകള്‍ മടങ്ങുന്നത് മത്സ്യത്തൊഴിലാളികളെയും ദുരിതത്തിൽ ആക്കുന്നുണ്ട്. മീനിന്‍റെ വിലക്കയറ്റം മലയാളികളെ ചിക്കനിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ചിക്കന്‍റെ വിലയും ഉയരുന്നുവെന്നാണ് ജനങ്ങളുടെ പരാതി. നിത്യോപയോഗ സാധനങ്ങളുടെ എല്ലാം വില കൂടുന്നതിനൊപ്പം മീനിന്‍റെയും ചിക്കന്‍റെയും വില കൂടി ഉയർന്നതോടെ ഇഷ്ടവിഭവങ്ങൾ തീൻമേശയിലെത്തിക്കാൻ കഴിയുന്നില്ല സാധാരണക്കാരായ മലയാളികൾക്ക്.



TAGS :

Next Story