ടി.വി ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര സ്വദേശി അനസിൻ്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം . ടി.വി, സ്റ്റാൻ്റിനൊപ്പം ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു.
Next Story
Adjust Story Font
16