Quantcast

'ഡോക്ടർമാരും നഴ്സുമാരും പുതുവത്സരാഘോഷത്തിനു പോയി'; ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    6 Jan 2024 6:44 AM

Published:

6 Jan 2024 4:24 AM

Thiruvanathapuram SAT hospital
X

തിരുവനന്തപുരം: ചികിത്സാ സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് കുട്ടി മരിച്ചതായി പരാതി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയാണ് ആരോപണം. പോത്തൻകോട് സ്വദേശിനി സുകന്യയും കുടുംബവുമാണ് ആരോപണം ഉന്നയിച്ചത്.

വേദന സഹിക്കാൻ കഴിയാത്തതുകൊണ്ട് ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം ഡോക്ടർമാർ ചെവികൊണ്ടില്ലെന്ന് സുകന്യ പറയുന്നു. രാത്രി 12 മണിക്ക് കേക്ക് മുറിച്ച് ഡോക്ടർമാരും നഴ്സുമാരും പുതുവത്സരമാഘോഷിക്കാൻ പോയെന്നും സുകന്യ ആരോപിക്കുന്നു.

മെഡിക്കൽ കോളജ് സൂപ്രണ്ടിന് സുകന്യയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയെ കുറിച്ച് പ്രതികരിക്കാൻ സൂപ്രണ്ട് തയാറായിട്ടില്ല. സംഭവത്തില്‍ മെഡിക്കൽ കോളജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Summary: Child dies in Thiruvananthapuram SAT Hospital due to medical negligence: Report

TAGS :
Next Story