Quantcast

മണിപ്പൂർ കലാപം രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ക്രൈസ്തവ സംഘടനകൾ

കുകി വിഭാഗത്തിന്‍റെ ഭൂമി മാഫിയകൾക്ക് വേണ്ടി പിടിച്ചെടുക്കാനാണ് ശ്രമമെന്നും മണിപ്പൂർ സന്ദർശനത്തിന് ശേഷം ക്രൈസ്തവ സംഘടന പ്രതിനിധികൾ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Jun 2023 7:03 AM GMT

christian organization press meet
X

ക്രൈസ്തവ സംഘടനകളുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

തൃശൂര്‍: മണിപ്പൂർ കലാപം രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ക്രൈസ്തവ സംഘടനകൾ. ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാൻ ബി.ജെ.പി സർക്കാർ കൈവിട്ട കളി നടത്തുകയാണ്. ഇംഫാൽ സിറ്റിയിൽ മാത്രം 251 ക്രിസ്ത്യൻ ദേവാലയങ്ങളും അഞ്ച് സെമിനാരികളും തകർത്തു . കുകി വിഭാഗത്തിന്‍റെ ഭൂമി മാഫിയകൾക്ക് വേണ്ടി പിടിച്ചെടുക്കാനാണ് ശ്രമമെന്നും മണിപ്പൂർ സന്ദർശനത്തിന് ശേഷം ക്രൈസ്തവ സംഘടന പ്രതിനിധികൾ പറഞ്ഞു.

വർഗീയ ലഹളയാണ് മണിപ്പൂരിൽ നടക്കുന്നത്. എണ്ണ നിക്ഷേപം, ധാതു, വജ്ര ശേഖരം സ്വന്തമാക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് മണിപ്പൂരിൽ. സംസ്ഥാന ബജറ്റിൽ ഭൂരിഭാഗവും മെയ്തെ വിഭാഗത്തിന് മാത്രം നൽകുന്നു.പ്രശ്നം രൂക്ഷമാവുകയാണ്. മുഖ്യമന്ത്രിയെ നീക്കാൻ കേന്ദ്രം തയ്യാറാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. രാഷ്ട്രപതിഭരണം കൊണ്ടുവരണം, സിറ്റിങ് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളും ശക്തമാണെന്നും ക്രൈസ്തവ സംഘടനകൾ തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story