പള്ളിത്തർക്കം; ഹിത പരിശോധന ശിപാർശ തള്ളി ഒർത്തൊഡോക്‌സ് സഭ
സഹിഷ്ണുതയുടെ പേരിൽ ഓർത്തോഡോക്‌സ് സഭ ഇനിയും വിട്ടു വീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെടും
ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷൻ ശിപാർശ തള്ളി ഓർത്തോഡോക്‌സ് സഭ. സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ല, സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്ന് ഓർത്തോഡോക്‌സ് സഭ വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ പേരിൽ ഓർത്തോഡോക്‌സ് സഭ ഇനിയും വിട്ടു വീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16