സംസ്ഥാന സർക്കാരിനോട് കേന്ദ്രം പ്രതികാരബുദ്ധിയോടെ പെരുമാറുന്നു: മുഖ്യമന്ത്രി
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സമാപനം
കോഴിക്കോട്: സി.ഐ.ടി.യു സംസ്ഥാന സമ്മേളനം കോഴിക്കോട് സമാപിച്ചു. ജനക്ഷേമ പദ്ധതികൾ ബദൽ നയമായി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനോട് കേന്ദ്രം പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നെത്തി ട്രേഡ് യൂണിയൻ പ്രവർത്തകരുടെ റാലിയോടെയാണ് സി.ഐ.ടി. യു സംസ്ഥാന സമ്മേളനത്തിന് സമാപനമായത്. കോഴിക്കോട് ബീച്ചൽ നടന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധമായ നയങ്ങളുമായുന്ന മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിന് വിമർശിച്ച് മുഖ്യമന്ത്രി ബദൽ സമീപനം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടും വിശദീകരിച്ചു.
അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ തുടങ്ങി സി.ഐ.ടി.യുവിന്റെ ദേശീയ സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ സംസാരിച്ചു. ആനത്തലവട്ടം ആനന്ദനും എളമരം കരീം സി.ഐ.ടിയു സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
Adjust Story Font
16