കോഴിക്കോട് മഞ്ഞപ്പള്ളിയിൽ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ സംഘർഷം
പുറമ്പോക്ക് ഭൂമി ഭൂമാഫിയ തട്ടിയെടുക്കുകയാണെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്
കോഴിക്കോട്: വളയം പഞ്ചായത്തിലെ മഞ്ഞപ്പള്ളിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. പുറമ്പോക്ക് ഭൂമി ഭൂമാഫിയ തട്ടിയെടുക്കുകയാണെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
വളയം പഞ്ചായത്തിലെ മഞ്ഞപ്പള്ളിയിലെ മൂന്ന് ഏക്കർ 52 സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള വടകര സബ് കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി ഇരുന്നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. പൊലീസ് വാഹനത്തിലെത്തിയ അഭിഭാഷക കമ്മീഷനെ സമരക്കാർ റോഡിൽ തടഞ്ഞു. ജീപ്പിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടയിലാണ് കർമ്മസമിതി അംഗം വി.കെ.സുധീറിന് പരിക്കേറ്റത്. കാലിൻ്റെ എല്ലിന് പൊട്ടലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതി നിയോഗിച്ച സർവെ ജീവനക്കാരെ സമര സമിതി പ്രവർത്തകർ തടയാൻ ശ്രമിച്ചിരുന്നു. അളവെടുപ്പ് നടത്തിയ ഒരു മണിക്കൂറിനിടയില്‍ പലപ്പോഴായി പ്രതിഷേധക്കാരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി.
Adjust Story Font
16