Quantcast

സ്‌കൂൾ കലോത്സവം: ക്ലീൻ കാലിക്കറ്റ് പ്രൊജക്ടിന് തുടക്കം കുറിച്ച് തീം വീഡിയോ റിലീസ് ചെയ്തു

അടുത്തഘട്ടത്തിൽ ആയിരത്തോളം വിദ്യാർഥികൾക്ക് ഹരിത പ്രോട്ടോക്കോൾ പ്രാവർത്തികമാക്കാനുള്ള പരിശീലനം നൽകും.

MediaOne Logo

Web Desk

  • Published:

    15 Dec 2022 3:07 PM GMT

സ്‌കൂൾ കലോത്സവം: ക്ലീൻ കാലിക്കറ്റ് പ്രൊജക്ടിന് തുടക്കം കുറിച്ച് തീം വീഡിയോ റിലീസ് ചെയ്തു
X

കോഴിക്കോട്: കേരള സ്‌കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ക്ലീൻ കാലിക്കറ്റ് പ്രോജക്ടിനു തുടക്കം കുറിച്ചുകൊണ്ട് തീം വീഡിയോ റിലീസ് ചെയ്തു. കലോത്സവം സ്വാഗതസംഘം ഓഫീസിൽ മേയർ ഡോ.ബീന ഫിലിപ്പാണ് വീഡിയോ റിലീസ് ചെയ്തത്. അടുത്തഘട്ടത്തിൽ ആയിരത്തോളം വിദ്യാർഥികൾക്ക് ഹരിത പ്രോട്ടോക്കോൾ പ്രാവർത്തികമാക്കാനുള്ള പരിശീലനം നൽകും. കലോത്സവ വേദികളിൽ ഹരിത പ്രോട്ടോകോൾ പ്രാവർത്തികമാക്കാൻ പരിശീലനം നേടിയ വിദ്യാർത്ഥികൾ വളണ്ടിയർമാരായി സേവനമനുഷ്ഠിക്കും.

ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, നാഷണൽ ഗ്രീൻ കോർപ്‌സ്, രക്ഷാകർതൃ സമിതികൾ, മദർ പി.ടി.എ , കുടുംബശ്രീ, ഹരിത സേന , വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായ ഏകോപന സമിതി എന്നിവയുടെ സഹകരണത്തോട് കൂടി ക്ലീൻ കാലിക്കറ്റ് പ്രോജക്ട് ജനകീയ വിജയമാക്കും. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. എസ്. ജയശ്രീയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.രാധാകൃഷ്ണൻ, അഡ്വ.എം രാജൻ, ഡോ.ജോഷി ആന്റണി, വരുൺ ഭാസ്‌കർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധനേഷ് കൺവീനർ കെ.കെ ശ്രീജേഷ് കുമാർ, കൃപാ വാര്യർ, പ്രമോദ് കുമാർ, പ്രിയ, ടോമി ജോർജ് എന്നിവർ പ്രസംഗിച്ചു.

TAGS :

Next Story