Quantcast

ഹിമാചലിൽ വീണ്ടും മേഘവിസ്‌ഫോടനം: മരണം 12 ആയി, റോഡുകളും വീടുകളും തകർന്നു

ഷിംല അടക്കം 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷിംല, സോളൻ, മാണ്ഡി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി

MediaOne Logo

Web Desk

  • Published:

    24 Aug 2023 1:12 AM GMT

himachal cloudburst
X

ഡൽഹി: ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 12 പേർ മരിച്ചു. 400 ഓളം റോഡുകളും നിരവധി വീടുകളും തകർന്നു. ഷിംല അടക്കം 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷിംല, സോളൻ, മാണ്ഡി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം സംസ്ഥാനം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്.

TAGS :

Next Story