Quantcast

താനൂർ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും

MediaOne Logo

Web Desk

  • Published:

    8 May 2023 6:50 AM GMT

Pinarayi Vijayan
X

മുഖ്യമന്ത്രി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും പരപ്പനങ്ങാടിയിലെ ഖബർസ്ഥാന്‍ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം താനൂരിലെ ബോട്ടപകടമുണ്ടാകാൻ കാരണം നിയമലംഘനമാണെങ്കിൽ നടപടിയുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനര്‍ ഇ.പി ജയരാജൻ പറഞ്ഞു.താനൂർ ബോട്ടപകടത്തിൽ മിസ്സിങ്ങ് പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ വ്യക്തമാക്കി. ഫയർഫോഴ്സിന്‍റെ അഞ്ച് ടീമുകൾ സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ് . പുഴയുടെ അടിയിൽ ചെളി അടിഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ ദുഷ്കരമാണെന്നും സന്ധ്യ പറഞ്ഞു.



TAGS :

Next Story