ദത്ത് കേസില്‍ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ; മൗനം തുർന്ന് മുഖ്യമന്ത്രി
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കൂടി എതിരായതോടെ ശിശുക്ഷേമ സമിതിയും ഷിജുഖാനും വെട്ടിലായിരിക്കുകയാണ്.
അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയതില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടി വൈകുന്നു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനുപമയും അജിത്തും ഉന്നയിക്കുന്നത്. ഇത് ശരിവെയ്ക്കുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാരിന്‍റെ മൌനം തുടരുകയാണ്.
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കൂടി എതിരായതോടെ ശിശുക്ഷേമ സമിതിയും ഷിജുഖാനും വെട്ടിലായിരിക്കുകയാണ്. ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഈ ഘട്ടത്തിലും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ മൌനവും സംശയമുളവാക്കുന്നതാണ്. ആരോപണവിധേയരായവരെ കൂടാതെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അനുപമ.
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജിന്‍റെ മറുപടി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച ശിശുക്ഷേമ സമിതി പുനസംഘടിപ്പിച്ച് മുഖം രക്ഷിക്കാനാകും സര്‍ക്കാരിന്റെ ശ്രമം. ഷിജു ഖാനടക്കമുള്ളവര്‍ പ്രതികൂട്ടിലായതോടെ സിപിഎമ്മും പ്രതിരോധത്തിലായി. പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് കുറ്റക്കാരെ സംരക്ഷിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നടപടി വൈകുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ കടുപ്പിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം.
Adjust Story Font
16