Quantcast

കൊച്ചി വിമാനത്താവളത്തില്‍ ഏഴ് മെഗാ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

MediaOne Logo

Web Desk

  • Updated:

    2023-10-03 02:56:27.0

Published:

3 Oct 2023 2:54 AM GMT

CM Pinarayi Vijayan inaugurated seven mega development projects at Cochin Airport, Pinarayi Vijayan, Cochin International Airport
X

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിന്റെ ഏഴ് മെഗാ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യത്തിലൂന്നിയുള്ളതാണ് ഏഴ് വികസന പദ്ധതികളും.

കാര്‍ഗോയിലെയും യാത്രക്കാരുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികളിലുടെ സിയാലിന്റെ വളർച്ചയുടെ വേഗം കൂട്ടുകയാണ് ലക്ഷ്യം. സിയാലിനെ ലോകത്തെ മുന്‍നിര വിമാനത്താവളങ്ങളോടു കിടപിടിക്കുന്ന തരത്തിൽ മാറ്റുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും സ്വകാര്യവൽക്കരിക്കപ്പെടുന്ന കാലത്ത് കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി വിമാനത്തവളം യാഥാർത്ഥ്യമാക്കിയതിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പങ്ക് എടുത്തുപറഞ്ഞായിരുന്നു ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളുടെ പ്രസംഗം. അസാധ്യം എന്ന് പറഞ്ഞ പദ്ധതിയെ യാഥാർത്ഥ്യമാക്കിയത് കെ. കരുണാകരന്റെ നിശ്ചയദാർഢ്യമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, കെ. രാജൻ, സിയാൽ ഡയറക്ടർ എം.എ യൂസഫലി അടക്കമുള്ളവരും വൻ ജനാവലിയും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

Summary: Kerala CM Pinarayi Vijayan inaugurated seven mega development projects at Cochin International Airport

TAGS :

Next Story