Quantcast

ജാതി സെൻസസില്‍ മുഖ്യമന്ത്രി കേരളത്തെ വഞ്ചിക്കുന്നു: റസാഖ് പാലേരി

'പെരുന്നയിൽ നിന്നുള്ള കണ്ണുരുട്ടൽ ഭയപ്പെട്ടാണ് പോളിറ്റ് ബ്യൂറോ അംഗീകരിച്ച ജാതി സെൻസസിൽ നിന്ന് മുഖ്യമന്ത്രി പിൻമാറുന്നതെങ്കിൽ പിന്നോക്ക ദളിത് ന്യൂനപക്ഷ ജനമുന്നേറ്റം മുഖ്യമന്ത്രിക്കെതിരെ കേരളത്തിന്റെ തെരുവുകളിൽ സമരമുഖം തുറക്കും'

MediaOne Logo

Web Desk

  • Published:

    20 Dec 2023 4:11 PM GMT

Welfare Party Kerala State President Razak Paleri on Kasaragod Mock Poll
X

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനാണ് സെൻസസിന്റെ ഉത്തരവദിത്വം എന്ന വാദം ഉയർത്തി ജാതി സെൻസസിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ പിന്നോക്ക ജനതയെ വഞ്ചിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. 'സുപ്രിം കോടതിയിൽ നിന്ന് വിധി സമ്പാദിച്ച്, ജാതി സെൻസസ് നടത്തി രാജ്യത്തിന് മാതൃകയായ ബിഹാർ സംസ്ഥാനത്തെ കേരളം മാതൃകയാക്കണം. പെരുന്നയിൽ നിന്നുള്ള കണ്ണുരുട്ടൽ ഭയപ്പെട്ടാണ് പോളിറ്റ് ബ്യൂറോ അംഗീകരിച്ച ജാതി സെൻസസിൽ നിന്ന് മുഖ്യമന്ത്രി പിൻമാറുന്നതെങ്കിൽ പിന്നോക്ക ദളിത് ന്യൂനപക്ഷ ജനമുന്നേറ്റം മുഖ്യമന്ത്രിക്കെതിരെ കേരളത്തിന്റെ തെരുവുകളിൽ സമരമുഖം തുറക്കും. വിഷയത്തിൽ ഹൈക്കമാന്റ് അനുകൂല നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്ന മൗനം സംശയാസ്പദമാണ്'. കേളത്തിലെ പ്രതിപക്ഷം മൗനം വെടിഞ്ഞ് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പേരാട്ടത്തിൽ രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വെൽഫെയർ പാർട്ടി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെൻസസ് നടത്തിയാൽ മാത്രമേ ഓരോ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം അധികാരത്തിലും ഉദ്യോഗങ്ങളിലും ലഭ്യമായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയുകയുള്ളു. താക്കോൽ സ്ഥാനങ്ങളിലെല്ലാം സവർണ്ണ സമുദായങ്ങളെ തിരുകികയറ്റുകയും പിന്നാക്ക ജനതയെ എന്നും അകറ്റി നിർത്തുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത് സാമൂഹ്യ അസന്തുലിതത്വത്തിനും അനീതിക്കും കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി മൂന്നിന് പതിനായിരക്കണക്കിന് പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് അഷറഫ് കല്ലറ അധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ സമിതി അംഗം എൻ.എം അൻസാരി സ്വാഗതം ആശംസിച്ചു. ബി എസ് പി സംസ്ഥാന ജനറൽ സെക്രട്ടറി മുരളി നാരായണൻ, ബി എസ് പി ജില്ലാ പ്രസിഡന്റ് ശാന്തി ജയൻ, പി ഡി പി ജില്ലാ പ്രസിഡന്റ് നടയറ ജബ്ബാർ, എ ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബുദ്ദീൻ മന്നാനി, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷംല.എൽ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അംജദ് റഹ്മാൻ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ശാഹിദാ ഹാറൂൺ നന്ദി രേഖപ്പെടുത്തി.

TAGS :

Next Story