'മാധ്യമങ്ങൾ കള്ളക്കഥ മെനയുന്നു'; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരായ വിവാദങ്ങളിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ നിർബാധം കള്ളക്കഥ മെനയുന്നുവെന്നും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി ഗൾഫ് എഡിഷന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചുകൊണ്ടായിരുന്നു പരാമർശം.
യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിന്റെ മെഗാ ഫോണായി മാധ്യമങ്ങൾ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനവിധി മാനിക്കാനുള്ള സഹിഷ്ണുത കാട്ടുന്നില്ല. പല മാധ്യമങ്ങളും സംഘപരിവാർ ഭീഷണിക്ക് വഴങ്ങി മുട്ടിൽ ഇഴയുന്നു. കേന്ദ്ര സർക്കാർ മാധ്യമങ്ങളെ വിലയ്ക്ക് എടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16