കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ പ്രവർത്തനങ്ങളെ പ്രതിരോധിക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്
‘കഞ്ചാവ്, ത്രാസ്, മദ്യക്കുപ്പികൾ എന്നിവ കണ്ടെടുത്തത് എസ്എഫ്ഐ നേതാവ് അഭിരാജിൻ്റെ റൂമിൽനിന്നാണ് എന്നത് അങ്ങേയറ്റം ഗൗരവകരമാണ്’

കോഴിക്കോട്: കളമശ്ശേരി പോളിടെക്നിക്കിൽ നടന്ന കഞ്ചാവ്, ലഹരി വേട്ട അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. രണ്ട് കിലോ കഞ്ചാവ്, അവ തൂക്കാനുള്ള ത്രാസ്, മദ്യക്കുപ്പികൾ എന്നിവ കണ്ടെടുത്തത് എസ്എഫ്ഐ നേതാവും കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിൻ്റെ റൂമിൽനിന്നാണ് എന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കേരളത്തിലെ കാമ്പസുകൾ, വിദ്യാർഥി ഹോസ്റ്റലുകൾ മറ്റും കേന്ദ്രീകരിച്ച് മയക്കുമരുന്ന്, കഞ്ചാവ് വിൽപനയും വിതരണവും നടക്കുന്നുവെന്നും എസ്എഫ്ഐ പോലുള്ള വിദ്യാർഥി സംഘടനയുടെ നേതാക്കൾ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നു എന്നത് വളരെ ഗൗരവപ്പെട്ട പ്രശ്നമാണ്.
സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരം മയക്കുമരുന്ന് മാഫിയ, കഞ്ചാവ് മാഫിയ സംഘങ്ങളെ സംരക്ഷിക്കാൻ എസ്എഫ്ഐ എന്ന സംഘടനയും ഭരണപക്ഷ പാർട്ടിയായ സിപിഎമ്മും ഉണ്ട് എന്നതാണോ ഇവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥി ഹോസ്റ്റലിൽ അടക്കം ധൈര്യമായി തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. പ്രതികൾക്ക് അതിവേഗം സ്റ്റേഷനിൽനിന്നും ജാമ്യം ലഭിച്ചതും ഈ ഒരു കേസിൽ രണ്ട് എഫ്ഐആർ വന്നതുമെല്ലാം കേസിലെ പൊലീസ് നടപടികളെ സംശയിക്കുന്നതാണ്. ഭരണകൂടവും പൊലീസും ഇത്തരം കേസിൽ കൂടുതൽ ഗൗരവപ്പെട്ട നിലപാടുകൾ സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ട.
കാമ്പസുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളെ പരസ്യമായി തള്ളിപ്പറയാൻ മുഖ്യധാരാ വിദ്യാർഥി സംഘടനകൾ തയാറാവണം. ഹോസ്റ്റലുകളും കാമ്പസുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയാ പ്രവർത്തനങ്ങളെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂട്ടിച്ചേർത്തു.
Adjust Story Font
16