Quantcast

ഭിന്നശേഷി വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആക്ഷേപിച്ചതായി പരാതി

സംഭവത്തിൽ കണ്ടക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാഫിയുടെ കുടുംബത്തിന്റെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    4 Oct 2023 1:53 AM GMT

Complaint against KSRTC bus conductor who insulted the differently-abled student
X

കൊച്ചി: ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ആക്ഷേപിച്ചതായി പരാതി. തൃക്കാക്കര കൈപ്പടമുകള്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് കൺസെഷൻ കാർഡുമായി യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടർ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ കണ്ടക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാഫിയുടെ കുടുംബത്തിന്റെ ആവശ്യം.

22കാരനായ റാഫി 80 ശതമാനം അംഗപരിമിതിയുള്ളയാളാണ്. ആലുവയിലെ സ്പെഷ്യൽ സ്കൂളിലാണ് റാഫി പഠിക്കുന്നത്. രാവിലെ ക്ലാസിൽ പോകുന്നതിനായി സീപോർട്ട് റോഡിലെ കൈപ്പടമുകള്‍ ജംങ്ഷനില്‍ നിന്ന് ആലുവ- തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയപ്പോഴായിരുന്നു കണ്ടക്ടറുടെ ഭാഗത്തു നിന്ന് മോശം പ്രതികരണമുണ്ടായത്.

ബസ് കണ്ടക്ടർ യാത്രക്കാരുടെ മുന്നില്‍ വച്ച് മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റാഫിയുടെ പിതാവ് ജബ്ബാറിന്റെ പരാതി. ഒര്‍ജിനല്‍ യാത്രാപ്പാസ് ഇല്ലാത്തതിന്റെ പേരില്‍ കണ്ടക്ടര്‍ വിദ്യാര്‍ഥിയോട് തട്ടിക്കയറിയെന്നും ജബ്ബാർ നൽകിയ പരാതിയിൽ പറയുന്നു. പാസ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ലാമിനേറ്റഡ് പാസാണ് കൊടുത്തുവിട്ടിരുന്നത്.

മകനോട് മേശമായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസർക്കും ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫീസർക്കും കളമശേരി പൊലീസിലും പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story